മികച്ച സോഷ്യോളജി വിഭാഗത്തിനുള്ള സിസ്​റ്റർ മേരി സിസിലി അവാർഡ് നാലാം തവണയും ഫാറൂഖ് കോളജിന്

ഫറോക്ക്: സംസ്ഥാനത്തെ മികച്ച സോഷ്യോളജി വിഭാഗത്തിനുള്ള കേരള സോഷ്യോളജിക്കല്‍ സൊസൈറ്റിയുടെ സിസ്റ്റർ മേരി സിസിലി അവാര്‍ഡ്‌ ഫാറൂഖ്‌ കോളജ്‌ സോഷ്യോളജി വിഭാഗത്തിന്‌. തുടര്‍ച്ചയായി നാലാം തവണയാണ്‌ ഫാറൂഖ്‌ കോളജ്‌ ഈ നേട്ടം കൈവരിക്കുന്നത്‌. കേരള സോഷ്യോളജിക്കല്‍ സൊസൈറ്റിയുടെ 45ാം വാര്‍ഷിക ദേശീയ സമ്മേളനത്തിലാണ്‌ പുരസ്കാരം പ്രഖ്യാപിച്ചത്‌. പഠന പാഠ്യേതര മേഖലയിലെ മികവും ഗവേഷണങ്ങളുമാണ്‌ അവാര്‍ഡി​െൻറ മാനദണ്ഡം. ഫാറൂഖ്‌ കോളജ്‌ സോഷ്യോളജി അസോസിയേഷൻ സെക്രട്ടറി അമല്‍ സന അവാര്‍ഡ്‌ ഏറ്റുവാങ്ങി. ദേശീയ കോണ്‍ഫറന്‍സി​െൻറ ഭാഗമായി നടന്ന സംസ്ഥാനതല ഇൻറര്‍ കൊളീജിയറ്റ്‌ ഡിബേറ്റ്‌ മത്സരത്തില്‍ ഡിപ്പാർട്മ​െൻറിലെ വിദ്യാര്‍ഥികളായ സുഫൈല നസ്‌റിൻ, അഥീന ബാബു, പി. സഫ, മീര മനോഹരന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. വകുപ്പ് അധ്യക്ഷ പ്രഫ. എം. ഷിലു ജാസ്‌, അധ്യാപകരായ മുഹമ്മദ്‌ ഷെരിഫ്‌, തഫ്‌സീര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഡിപ്പാർട്മ​െൻറിലെ പ്രവര്‍ത്തനങ്ങൾ നടന്നത്‌. ഇത്തവണ ഫാറൂഖ് കോളജിൽനിന്ന് 15 വിദ്യാർഥികൾ പഠനപ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു. farooq college.jpg കേരള സോഷ്യോളജിക്കൽ സൊസൈറ്റിയുടെ സിസ്റ്റർ മേരി സിസിലി അവാര്‍ഡ്‌ ഫാറൂഖ്‌ കോളജ്‌ സോഷ്യോളജി വിഭാഗം വിദ്യാർഥികൾ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.