നടീൽ ഉത്സവം

വെള്ളിമാട്കുന്ന്: ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം ജി.എം.എൽ.പി സ്കൂളിനോടു ചേർന്ന രണ്ടേക്കറോളം പാടശേഖരത്തിലാണ് നെല്ല് വിളയിക്കുന്നത്. മപ്രം ജി.എം.എൽ.പി സ്കൂൾ പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണേത്താടെയാണ് വിത്തിറക്കി ഞാറു നട്ടത്. ഇങ്ങനെ വിളയിച്ചെടുക്കുന്ന നെല്ല് എൽ.പി സ്കൂൾ വിദ്യാർഥികളുടെ പ്രഭാത ഭക്ഷണത്തിന് ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് പ്രസിഡൻറ് ഹാജറുമ്മ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജൈസൽ എളമരം, പഞ്ചായത്തംഗം നഹീമുദ്ദീൻ, പ്രധാന അധ്യാപകൻ രാമചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ എൻ. ഉമ്മർ, ഇ.ടി. അബ്ദുൽ ജബ്ബാർ, മമ്പാട് മൊയ്തീൻ, എ. നീലകണ്ഠൻ, മജീദ്, മുത്തുക്കോയ തങ്ങൾ, ശ്രീമതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.