കമ്മന തറവാട് കുടിവെള്ള പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കമ്മന ഉമ്മർ, ടി.കെ. അബ്ദുൽ അസീസ് കമ്മന എന്നിവരുടെ ഓർമക്കായി കമ്മന തറവാട് നിർമിച്ച പൊതുകിണറി​െൻറയും കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖാദി ഇ.കെ. അബൂബക്കർ പ്രാർഥന നടത്തി. നിർമാണ കമ്മിറ്റി ചെയർമാൻ ഹുസൈൻ കമ്മന അധ്യക്ഷത വഹിച്ചു. ഉമ്മർ കമ്മന കീഴൂർ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, നിസാർ റഹ്മാനി, കെ.ടി. രാജൻ, സുനിൽ ഓടയിൽ, കാരേക്കണ്ടി പോക്കർ ഹാജി, ബാലൻ അമ്പാടി, കെ.പി. ഇമ്പിച്ചി മമ്മി, യൂസഫ്, യൂനസ്താവന മൂസ കമ്മന, ഡോ. ഫത്താഹ്, കാളിയത്ത് ബഷീർ, ഇസ്മാഇൗൽ കമ്മന, കെ.കെ. രാഘവൻ, അബ്ദുറഹിമാൻ കമ്മന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.