മേപ്പയൂർ സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സേവനം മഹത്തരം -ടി.പി. രാമകൃഷ്ണൻ

മേപ്പയൂർ: കുലുപ്പ എ.വി. അബ്ദുറഹിമാൻ ഹാജി സ്ഥാപിച്ച സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും വിദ്യാഭ്യാസ പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്ന ഈ സ്ഥാപനങ്ങളെ പൊതുസമൂഹം നെഞ്ചേറ്റിയിട്ടുണ്ടെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രളയാനന്തര കേരള പുനർനിർമിതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സലഫി സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, മാനേജ്മ​െൻറ് ശേഖരിച്ച രണ്ടാമത് ഗഡുവായ രണ്ടു ലക്ഷം രൂപ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ട ഫണ്ട് ഒരു ലക്ഷം രൂപ നേരത്തേ സ്ഥാപനം കൈമാറിയിരുന്നു. സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, ഗ്രാമപഞ്ചായത്ത് അംഗം എം.വി. അബ്ദുറഹിമാൻ, എ. അസ്ഗർ അലി, എം.പി. ഷിബു, എ.പി. അസീസ്, പ്രഫ. വി. കുട്ടൂസ, ടി. ജോബി മാത്യു, വി.എം. രാഘവൻ, എൻ. ശ്രീധരൻ, ഋഷികേശ് രാജൻ, കെ.കെ. കുഞ്ഞബ്ദുല്ല, കെ.പി. ഗുലാം മുഹമ്മദ്, കെ.വി. അബ്ദുറഹിമാൻ, കായലാട്ട് അബ്ദുറഹ്മാൻ, ആർ.കെ. മൂസ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.