കെ.ടി. മുഹമ്മദ് അനുസ്മരണവും അവാർഡ് ദാനവും

കൊടുവള്ളി: നാടക പഠനകേന്ദ്രം കൊടുവള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ.ടി. മുഹമ്മദ് അനുസ്മരണ പരിപാടികൾ നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് ഉദ്ഘാടനം ചെയ്തു. ഹരീഷ് പണിക്കർ അധ്യക്ഷത വഹിച്ചു. രമേശ് കാവിൽ അനുസ്മരണ പ്രഭാഷണം നടത്തി. നാടക-വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന വി.കെ. ബാലകൃഷ്ണ​െൻറ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രവർത്തകനുള്ള അവാർഡ് വിഘ്നേശ്വരന് നൽകി. വി.കെ. പ്രമോദ് സ്മരണ ജില്ലതല കവിതരചന മത്സരത്തിലെ വിജയികൾക്കും, സ്വാതന്ത്ര്യദിന ക്വിസ് മത്സരവിജയികൾക്കും ഉപഹാരങ്ങൾ നൽകി. നാടക കലാ പ്രവർത്തകരേയും ചടങ്ങിൽ അനുമോദിച്ചു. ബാപ്പു വാവാട്, വി.കെ. നാരായണൻ, എ.കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു. വി.കെ. ബാലൻ സ്വാഗതവും, ആർ.സി. രമേഷൻ നന്ദിയും പറഞ്ഞു. കളിയരങ്ങ് വട്ടോളിയുടെ 'മഴ പറഞ്ഞത്' തെരുവുനാടകവും, നാടകഗാനങ്ങളുടെ അവതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.