എളേറ്റിൽ ജി.എം.യു.പി.സ്കൂളിൽ സയൻഷ്യ 2018 പ്രവൃത്തി പരിചയമേള

കൊടുവള്ളി: എളേറ്റിൽ ജി.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾ ഒരുക്കിയ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളയായ 'സയൻഷ്യ 2018', കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ജീവിതം ചിത്രീകരിച്ച പ്രദർശനം, പുരാവസ്തു ശേഖരം, കരകൗശല വസ്തുക്കളുടെ പ്രദർശനം, അക്ഷരചിത്രങ്ങൾ, പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കി​െൻറ സ്റ്റാൾ, രക്ത ഗ്രൂപ് നിർണയ ക്യാമ്പ്, കുടുംബശ്രീയുടെ സ്റ്റാൾ തുടങ്ങിയവ പ്രദർശനത്തിനുണ്ടായിരുന്നു. പി.ടി.എ പ്രസിഡൻറ് എൻ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ആശിഖ് റഹ്മാൻ, എം.പി.ടി.എ. ചെയർപേഴ്സൺ റജ്ന കുറുക്കാംപൊയിൽ, എസ്.എം.സി. ചെയർമാൻ കെ. അബ്ബാസ്, ബി.ആർ.സി. ട്രെയ്നർ അബൂബക്കർ കുണ്ടായി, സീനിയർ അസിസ്റ്റൻറ് എൻ.കെ. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം. അബ്ദുൽ ഷുക്കൂർ സ്വാഗതവും കൺവീനർ എം.ടി. അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.