തെറ്റായ ദിശാസൂചന യാത്രക്കാരെ വട്ടംകറക്കുന്നു

കൊടിയത്തൂർ: റോഡ് പ്രവൃത്തി അവസാനിച്ച് വർഷങ്ങൾക്കുശേഷം കൊടിയത്തൂർ-കാരശ്ശേരി-മുക്കം, എൻ.എം. ഹുസൈൻ ഹാജി റോഡിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച സൂചനബോർഡുകൾ തെറ്റായ ദിശ സൂചിപ്പിക്കുന്നത് യാത്രക്കാരെ വട്ടംകറക്കുന്നതായി പരാതി. കോട്ടമ്മലങ്ങാടിക്കു സമീപം സ്ഥാപിച്ച ദിശാബോർഡിൽ കൂളിമാട് എന്നെഴുതി ദിശയിട്ടിരിക്കുന്നത് ചേന്ദമംഗലൂരിലേക്കാണ്. കൊടിയത്തൂർ പഞ്ചായത്ത് ഓഫിസ് പരിസരത്തുള്ള ബോർഡിലും തെറ്റായ ദിശാസൂചനയാണുള്ളത്. മറ്റു ചില സ്ഥലങ്ങളിലേക്കുള്ള ദിശയും തെറ്റായാണ് അടയാളപ്പെടുത്തിയത്. ഇത് അപരിചിതരായ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.