ഒാപൺ ​േഫാറം നടത്തി

പ്രീപ്രൈമറിയെ പൊതു വിദ്യാഭ്യാസത്തി​െൻറ ഭാഗമായി അംഗീകരിക്കുക -ഒാപൺ ഫോറം കോഴിേക്കാട്: പഠിക്കാനുള്ള അഭിരുചി കുട്ടികളിൽ വളർത്തിയെടുക്കുന്ന മഹത്തായ കർത്തവ്യം നിർവഹിക്കുന്ന പ്രീപ്രൈമറി ടീച്ചർമാർ കടുത്ത ചൂഷണം അനുഭവിക്കുകയാണെന്ന് കൽപറ്റ നാരായണൻ. പ്രീ പ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപേഴ്സ് ഒാർഗനൈസേഷൻ (പി.പി.ടി.എച്ച്.ഒ) സംഘടിപ്പിച്ച ഒാപൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി.ടി.എച്ച്.ഒ സംസ്ഥാന പ്രസിഡൻറ് പി. വനജ ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. വിജയഷോമ ടീച്ചർ വിഷയാവതരണം നടത്തി. നിജേഷ് അരവിന്ദ്, എം. നാരായണൻ മാസ്റ്റർ, രമണീബായി, ബ്രസീലിയ, ഷൈല കെ. ജോൺ, പി.പി. ശ്രീധരനുണ്ണി, പി.എം. ശ്രീകുമാർ, കെ.പി. സുബൈദ, അനൂപ് ജോൺ, വി. നസീറ എന്നിവർ സംസാരിച്ചു. കെ.എം. ബീവി സ്വാഗതവും കെ. ഷെരീഫ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.