റോഡ് പൊളിക്കാനുള്ള ജല അതോറിറ്റി ശ്രമം നാട്ടുകാർ തടഞ്ഞു

* പൊതുമരാമത്ത് അധികൃതർ പൊലീസിൽ പരാതി നൽകി തിരുവമ്പാടി: റോഡ് പൊളിച്ച് പൈപ്പിടാനുള്ള ജല അതോറിറ്റി അധികൃതരുടെ ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. തിരുവമ്പാടി -പുന്നക്കൽ റോഡി​െൻറ പാമ്പിഴഞ്ഞപാറ ഭാഗത്താണ് റോഡി​െൻറ ഒരു വശം പൊളിച്ച് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നത് റോഡ് പാടേ തകരാൻ കാരണമാകുമെന്ന് പ്രതിഷേധവുമായെത്തിയവർ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രവൃത്തി നടത്താൻ അനുമതിയുണ്ടെന്നായിരുന്നു പ്രവൃത്തി നടത്തുന്നവരുടെ വാദം. ഇതോടെ പൊലീസ് പിന്മാറി. ഇതിനിടെ, റോഡ് പൊളിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ സുരേഷ് ബാബു വ്യക്തമാക്കി. നവീകരണ പ്രവൃത്തി പൂർത്തിയായ റോഡ് പൊളിക്കാൻ മൂന്നു വർഷത്തേക്ക് ആർക്കും അനുമതി ഇല്ലെന്ന് അദ്ദേഹം അറിയിച്ചു. റോഡ് പൊളിച്ചതിനെതിരെ പൊതുമരാമത്ത് അധികൃതർ പൊലീസിൽ പരാതി നൽകി. ഒടുവിൽ ജല അതോറിറ്റി അധികൃതർ റോഡ് പൊളിക്കുന്ന പ്രവൃത്തി ഉപേക്ഷിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.