ഉപജില്ല കലാമേള: ചക്കാലക്കൽ എച്ച്​.എസ്​.എസിന് കിരീടം

മടവൂർ: രണ്ടു ദിവസങ്ങളിലായി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സവം സമാപിച്ചു. എല്ലാ വിഭാഗത്തിലും ഒാവറോൾ കിരീടം മടവൂർ ചക്കാലക്കൽ എച്ച്. എസ്.എസിനാണ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. എച്ച്.എസ്.എസ് പന്നൂരിനാണ് രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ എം.ജെ.എച്ച്.എസ് രണ്ടാം സ്ഥാനം നേടി. അറബി കലാമേളയിൽ എം.ജെ.എച്ച്.എസിനും സംസ്കൃത കലാമേളയിൽ ഗവ. എസ്.എസ് നരിക്കുനിക്കുമാണ് രണ്ടാംസ്ഥാനം. വിജയികൾക്ക് കൊടുവള്ളി എ.ഇ.ഒ മുരളികൃഷ്ണൻ േട്രാഫികൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ എം. നവീനാക്ഷൻ, ഹെഡ്മാസ്റ്റർ ടി. പ്രകാശ്, േപ്രാഗ്രാം കമ്മിറ്റി കൺവീനർ നവനീത് മോഹൻ, എച്ച്.എം ഫോറം കൺവീനർ എം. അബ്ദുൽ അസീസ്, കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.