സ്വപ്നങ്ങളിൽ ഇരുൾ പടർന്നവർ ഒത്തുചേർന്നു

കൊടുവള്ളി: അംഗപരിമിതികൾ കാരണമോ അപകടങ്ങൾ കാരണമോ വീടി​െൻറ അകത്തളങ്ങളിൽ അകപ്പെട്ട് സ്വപ്നങ്ങളിൽ ഇരുൾ പടർന്നവർ കൊടുവള്ളിയിൽ ഒത്തുചേർന്നു. ഹൃദയാർദ്രം സോഷ്യോ കൾച്ചറൽ ചരിറ്റബ്ൾ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ കൊടുവള്ളി സിറാജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിലാണ് 'അവർക്കൊപ്പം' എന്ന പേരിൽ ഭിന്നശേഷിക്കാരുടെ സംഗമം നടന്നത്. വിവിധ പ്രദേശങ്ങളിൽനിന്നായി നൂറുപേർ രക്ഷിതാക്കൾക്കൊപ്പം സംഗമത്തിൽ പങ്കെടുത്തു. പാട്ടു പാടിയും, കഥകൾ പറഞ്ഞും, ജീവിതാനുഭവങ്ങൾ പങ്കുവെച്ചും പരിപാടിയിൽ പങ്കാളികളായി. പഠന ക്ലാസുകൾ, തൊഴിൽ പരിശീലനങ്ങൾ, വിനോദ പരിപാടികൾ എന്നിവയും നടന്നു. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.കെ. അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. അഡ്വ. പി.ടി.എ. റഹിം എം.എൽ.എ മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ, ഡോ. പി.എ. മേരി അനിത, ഗാനരചയിതാവ് ബാപ്പു വാവാട് എന്നിവർ സംസാരിച്ചു. മുഹമ്മദ് ആസിം വെളിമണ്ണയെ അനുമോദിച്ചു. ഡോ. അനസ് സ്വാഗതവും യു.വി. ഷഹിൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.