പത്തു കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

നാദാപുരം: എക്സൈസ് സംഘം ആവോലത്ത് നടത്തിയ വാഹന പരിശോധനയിൽ കുറ്റ്യാടി റിവർ റോഡ് കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തുന്നയാൾ പിടിയിൽ. കുറ്റ്യാടി നടുപൊയിൽ ചാലിൽ ലക്ഷം വീട്ടിൽ എസ്.പി. സുഭാഷിനെയാണ് നാദാപുരം എക്സൈസ് പിടികൂടിയത്. ഇയാളിൽനിന്ന് 10 കുപ്പി മാഹി വിദേശമദ്യം കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവൻറീവ് ഓഫിസർ രാമചന്ദ്രൻ തറോൽ, സി.ഇ.ഒ മാരായ പ്രമോദ് പുളിക്കൽ, പി.പി. ജയരാജ്, കെ. ഷിരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ നിഷ, എൻ.കെ രഞ്ജിനി, ഡ്രൈവർ പുഷ്പരാജൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രളയത്തിൽ തകർന്ന റോഡിന് വാട്സ്ആപ് കൂട്ടായ്മയിൽ 15 ലക്ഷം വളയം: പ്രളയത്തിൽ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറുകയും വെള്ളപ്പൊക്കത്തിൽ റോഡ് പൂർണമായി തകരുകയും ചെയ്ത പള്ളിമുക്ക്-ചെറുമോത്ത് -ജാതിയേരി റോഡ് പുനരുദ്ധാരണത്തിനായി വാട്സ്ആപ് ഗ്രൂപ് രംഗത്ത്. ചെറുമോത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ദി ട്രൂത്ത് വാട്സ്ആപ് കൂട്ടായ്മയാണ് 15 ലക്ഷത്തിലേറെ രൂപ റോഡ് നിർമാണത്തിനായി സമാഹരിച്ചത്. ജാതിയേരി കപ്പനക്കൽ ജങ്ഷൻ മുതൽ ചെറുമോത്ത് എം.എൽ.പി സ്കൂൾ വരെയുള്ള ഭാഗങ്ങൾ പൂർണമായി കോൺക്രീറ്റ് ചെയ്യാൻ ലക്ഷ്യമിടുന്ന വാട്സ്ആപ് ഗ്രൂപ് പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന ചെറുമോത്ത് പന്ത്രണ്ടാം വാർഡ് ഗ്രാമസഭ യോഗം അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടി.എം.വി. അബ്ദുൽ ഹമീദ്, സി.വി. കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിക്ക് വിധേയമായി നവംബർ അവസാന വാരം റോഡ് നിർമാണ പ്രവൃത്തികൾക്ക് തുടക്കം കുറിക്കുമെന്ന് വാട്സ്ആപ് ഗ്രൂപ് പ്രതിനിധികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.