താമരശ്ശേരി ചുരം വീതികൂട്ടൽ; പ്രവൃത്തി ആരംഭിച്ചു

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളിലെ വീതികൂട്ടൽ പ്രവൃത്തി ആരംഭിച്ചു. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനുശേഷം ചുരം വളവ് വികസനത്തിന് ആവശ്യമായ വനഭൂമി വിട്ടുനൽകുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതിനെ തുടർന്നാണ് പ്രവൃത്തി ആരംഭിച്ചത്. ദേശീയപാത 766ൽ കുന്ദമംഗലം മുതൽ ലക്കിടിവരെയുള്ള റോഡ് വികസനം ചുരത്തിൽ വനഭൂമി വിട്ടുകിട്ടാത്തതിനെ തുടർന്ന് തടസ്സപ്പെട്ടിരുന്നു. മൂന്നുമാസം മുമ്പാണ് കേന്ദ്രാനുമതി ലഭിച്ചത്. രണ്ടേക്കർ വനഭൂമിയാണ് വനംവകുപ്പ് വിട്ടുനൽകിയത്. അനുമതി ലഭിച്ചതിനെ തുടർന്ന് മൂന്ന്, അഞ്ച് വളവുകളോട് ചേർന്നുനിൽക്കുന്ന വനഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ആദ്യപടിയായി അഞ്ചാം വളവിലാണ് പ്രവൃത്തി ആരംഭിച്ചത്‌. മൂന്നു മീറ്റർ വീതിയിൽ 45 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിച്ച് ഫില്ല് ചെയ്താണ് വളവിന് വീതികൂട്ടുന്നത്. ആറുകോടി രൂപ ചെലവുവരുന്ന പ്രവൃത്തി പൂർത്തിയാകുന്നതോടെ മൂന്ന്, അഞ്ച് വളവുകളിലെ റോഡി​െൻറ വീതി 30 മീറ്ററിലധികം ലഭിക്കും. ഇതോടെ ചുരത്തിൽ സ്ഥിരമായിയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് അറുതിവരുത്താനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.