സാമൂഹിക പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുത് -എം.കെ. രാഘവന്‍ എം.പി

താമരശ്ശേരി: താമരശ്ശേരി പ്രസ്‌ ക്ലബി​െൻറ രജതജൂബിലി പരിപാടികളുടെ സമാപനവും നവീകരിച്ച പ്രസ്‌ ക്ലബ് ഹാളി​െൻറ ഉദ്ഘാടനവും എം.കെ. രാഘവന്‍ എം.പി നിർവഹിച്ചു. പ്രസ്‌ ക്ലബി​െൻറ ആദ്യകാല സാരഥികളായ പി.കെ.ജി. വാര്യര്‍ മാസ്റ്ററുടെയും എന്‍.പി. അബ്ദുറഹിമാ​െൻറയും ഛായാചിത്രങ്ങള്‍ കാരാട്ട് റസാഖ് എം.എൽ.എ അനാച്ഛാദനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.ആര്‍.ഒ. കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി മുഖ്യാതിഥിയായി. വൈസ് പ്രസിഡൻറ് കെ.വി. മുഹമ്മദ്, കെ. സരസ്വതി, ബിന്ദു ആനന്ദ്, എ. അരവിന്ദൻ, ബി.ആര്‍. ബെന്നി, സോമന്‍ പിലാത്തോട്ടം, ഗിരീഷ് തേവള്ളി, ഹുസൈന്‍ കാരാടി, അമീര്‍ മുഹമ്മദ് ഷാജി, സി.വി. മുഹമ്മദലി, പി.വി. ദേവരാജന്‍, ടി.ഡി. സെബാസ്റ്റ്യന്‍, ഉസ്മാന്‍ പി. ചെമ്പ്ര, ജില്‍സ് തോമസ്, കെ.വി.ആര്‍. റാഷിദ് എന്നിവര്‍ സംസാരിച്ചു. പ്രസ്‌ ക്ലബ് പ്രസിഡൻറ് സുനില്‍ തിരുവമ്പാടി സ്വാഗതവും സെക്രട്ടറി കെ.എ. ഹര്‍ഷാദ് നന്ദിയും പറഞ്ഞു. നോട്ട്‌ നിരോധനവും ജി.എസ്.ടിയും വ്യാപാര മേഖലയെ തളര്‍ത്തി -മന്ത്രി ജയരാജന്‍ താമരശ്ശേരി: നോട്ട് നിരോധനവും ജി.എസ്.ടിയും കേരളത്തിലെ വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയതായി മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തി​െൻറ സമാപന സമ്മേളനവും മെഗാസമ്മാന വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡൻറ് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എൽ.എ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡൻറ് കെ.വി. മുഹമ്മദ്, യൂനിറ്റ് സെക്രട്ടറി റെജി ജോസഫ്, അഷ്‌റഫ് മൂത്തേടത്ത്, സി.ജെ. ടെന്നിസണ്‍, കെ. സരസ്വതി, കെ. നാരായണന്‍ നായര്‍, ബിന്ദു ആനന്ദ്, ജെസി ശ്രീനിവാസന്‍, കെ.ടി. ഹംസ, മുഹമ്മദാലി, ഹാഫിസ് റഹ്മാന്‍, അബ്ദുല്‍ മജീദ്, കെ.കെ. മോഹന്‍, മുര്‍ത്താസ് ഫസല്‍ അലി, നൗഷാദ് ചെമ്പ്ര, അബ്ദുല്ല, കെ.എം. മസൂദ് എന്നിവര്‍ സംസാരിച്ചു. തച്ചംപൊയില്‍ -ഈര്‍പ്പോണ -പരപ്പന്‍പൊയില്‍ റോഡ് നവീകരണത്തിന് അഞ്ചു കോടിയുടെ ഭരണാനുമതി താമരശ്ശേരി: തച്ചംപൊയില്‍ -ഈര്‍പ്പോണ- പരപ്പന്‍പൊയില്‍ റോഡി​െൻറ നവീകരണത്തിനായി അഞ്ചു കോടിയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് ഒരു മാസത്തിനുള്ളില്‍ പണി ആരംഭിക്കാന്‍ സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഈ റോഡ് പുനരുദ്ധരിക്കുന്നതോടെ കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍നിന്ന് എളുപ്പത്തില്‍ ദേശീയപാതയില്‍ പരപ്പന്‍പൊയിലില്‍ എത്തിച്ചേരാന്‍ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.