ദിശ ചലച്ചിത്രോത്സവം സമാപിച്ചു

മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ദിശ മീഡിയ ക്ലബ് രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച മൂന്നാമത് ദിശ രാജ്യാന്തര ചലച്ചിത്രോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി കുറസോവ, സത്യജിത് റായ് എന്നീ രണ്ട് തിയറ്ററുകളിലായി നടന്ന മേളയിൽ രാജ്യാന്തര പ്രശസ്തമായ ചലച്ചിത്രങ്ങൾ, ഡോക്യുമ​െൻററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ പ്രദർശിപ്പിച്ചു. ന്യൂട്ടൻ ഉദ്ഘാടന ചിത്രമായിരുന്നു. നവമലയാള സിനിമയിലെ ന്യൂജെൻ അവബോധങ്ങൾ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം നടന്നു. എസ്. ജിഷാദ് മോഡറേറ്ററായി. ഫായിസ്, ഹൈഫ ബന്ന, ദർവേശ്നൂരി, മുഹ്സിന, ഹന്നാൻ ഹസൻ, അഫ്നാൻ എന്നിവർ പങ്കെടുത്തു. സമാപന സെഷൻ ചലച്ചിത്ര പ്രവർത്തകൻ ബന്ന ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു. അലവി അച്ചുതൊടിക അധ്യക്ഷത വഹിച്ചു. മേളയുടെ സിഗ്നേച്ചർ ഫിലിമി​െൻറ അണിയറ പ്രവർത്തകൻ ഹന്നാൻ ഹസൻ, ദ ലൈഫ് ഓഫ് എ സിറിയൻ എന്ന ഷോർട്ട് ഫിലിം ഒരുക്കിയ ആഫിയ, ഹാദിയ അബ്ദുൽ ഹക്കീം എന്നിവരെ സമാപന ചടങ്ങിൽ ആദരിച്ചു. എൻ.കെ. സലീം സ്വാഗതവും ബാദിയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.