കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം

ഉള്ള്യേരി: കന്നൂര് ഗവ. യു.പി സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർ ലാബി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ നിർവഹിച്ചു. പൂർവ വിദ്യാർഥിയും അമേരിക്കയിൽ വ്യവസായിയുമായ സുരേഷ് മാക്കഞ്ചേരിയാണ് നവീകരണത്തിന് ധനസഹായം നൽകിയത്. ക്ലാസ് ലൈബ്രറി ഉദ്ഘാടനം ബി.പി.ഒ കെ.പി. സഹീർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സന്തോഷ് പുതുക്കുടി അധ്യക്ഷനായിരുന്നു. ടി.കെ. ബാലകൃഷ്ണൻ, എൻ. ബിജു, സരോജമ്മ, വിജയ മാക്കഞ്ചേരി, ഇ.കെ. സജീവൻ, കെ. ഗീത, ടി.എം. മോഹൻദാസ്, ഗണേശ് കക്കഞ്ചേരി, എം. രമേശൻ, കെ.സി. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സി.സി. രാധാകൃഷ്ണൻ സ്വാഗതവും പി. ഹാഷിഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.