ദേശീയ ഐൻബോൾ ചാമ്പ്യൻഷിപ്: വിദ്യാർഥികൾക്ക് സ്വീകരണം നൽകി

മുക്കം: ദേശീയ െഎൻബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്ക് സ്വീകരണം നൽകി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ഒന്നാമത് ദേശീയ െഎൻബാൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധാനംചെയ്്ത സുന്നിയ്യ കോളജിലെ വിദ്യാർഥികൾക്കാണ് സ്വീകരണം നൽകിയത്. ഡെപ്യൂട്ടി കലക്ടർ ഹിമ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോക്ടർ സക്കീർഹുസൈൻ, ജില്ല പഞ്ചായത്ത് മെംബർ കാസിം എന്നിവർ ഉപഹാരം നൽകി. പ്രിൻസിപ്പൽ പ്രഫ. എൻ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ജയ്സൽ സ്വാഗതവും കോളജ് യൂനിയൻ സെക്രട്ടറി ഷാജഹാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.