ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം

പേരാമ്പ്ര: കായണ്ണ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ പുതുതായി സജ്ജീകരിച്ച ഹൈടെക് ക്ലാസ് റൂം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കായണ്ണ പഞ്ചായത്ത് പ്രസിഡൻറ് എന്‍. പത്മജ അധ്യക്ഷത വഹിച്ചു. വിദ്യാർഥികള്‍ക്കുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി നിര്‍വഹിച്ചു. ചടങ്ങില്‍ മുക്കം മുഹമ്മദ്, എ.കെ. ബാലന്‍, എ.എം. രാമചന്ദ്രന്‍, ബീന പ്രഭ, ടി.കെ. രമേശന്‍, സി.കെ. ശശി, ബാലകൃഷ്ണന്‍, പി.സി. അസൈനാര്‍, പുഷ്പലത, പി.ടി.എ പ്രസിഡൻറ് പി.കെ. ഷിജു, പ്രിന്‍സിപ്പൽ ഇ.കെ. ശാമിനി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.