വഞ്ചന ദിനാചരണം

ഫറോക്ക്: നോട്ടുനിരോധനത്തിന് രണ്ടുവർഷം പൂർത്തിയാകുന്ന നവംബർ എട്ടിന് വെൽഫെയർ പാർട്ടി വഞ്ചന ദിനം ആചരിച്ചു. ബേപ്പൂർ മണ്ഡലം കമ്മിറ്റി ഫറോക്കിൽ സംഘടിപ്പിച്ച ദിനാചരണം എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി എം.എ. ഖയ്യൂം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി എൻ.വി. ബീരാൻകോയ സ്വാഗതം പറഞ്ഞു. പ്രതിഷേധപ്രകടനത്തിന് എ. അബ്ദുറഷീദ്, കെ.ടി. ഹാരിസ്, കുഞ്ഞിമുഹമ്മദ് കഷായപ്പടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.