അക്കാദമിക് മാസ്​റ്റർ പ്ലാൻ പ്രകാശനവും സൗണ്ട് ബോക്‌സ് ഉദ്ഘാടനവും

ഫറോക്ക്: തുമ്പപ്പാടം ഐ.ഇ.എം.യു.പി സ്കൂളിൽ സജ്ജീകരിച്ച സൗണ്ട് ബോക്സ് ഉദ്ഘാടനവും അക്കാദമിക് മാസ്റ്റർ പ്ലാൻ നിർവഹണ പദ്ധതി രേഖ പ്രകാശനവും നടത്തി. പദ്ധതിപ്രകാശനം ഡിവിഷൻ കൗൺസിലർ കള്ളിയിൽ റഫീഖ് നിർവഹിച്ചു. സൗണ്ട് ബോക്സ് സ്വിച്ച്ഓൺ കർമം ലീഡ്സ് ലിസ്ബൺ ചപ്പൽസ് മാനേജിങ് ഡയറക്ടർ മുസമിൽ നിർവഹിച്ചു. സ്പോർട്സ് ജേതാക്കൾക്കുള്ള സമ്മാനവിതരണം യു.പി. റഫീഖ്, ടി.എം. റഫീഖ്, പി. അബ്ബാസ് എന്നിവർ നിർവഹിച്ചു. പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. റാഫിദ് ഗാനാലാപനവും വി.കെ. നൗഫ പ്രാർഥനയും നടത്തി. റാസിദ, റഹ്മത്തുല്ല, സാബിറ, ഷഫീലത്ത്, റുഖിയ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ. റഫീഖ് ഹസൻ സ്വാഗതവും കെ. ബുഷ്റ നന്ദിയും പറഞ്ഞു. ആർ.ശങ്കർ. അനുസ്മരണം ചേളന്നൂർ: എസ്.എൻ കോളജിൽ ആർ.ശങ്കർ. അനുസ്മരണം നടത്തി. ചേളന്നൂർ കാമ്പസിൽ പ്രവർത്തിക്കുന്ന ഗ്രീനാരായണ ഗുരു കോളജ്, ശ്രീനാരായണ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശ്രീനാരായണ ബി.എഡ്‌.കോളജ്, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, ശ്രീനാരായണ ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഡോ.ആർ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസി. പ്രഫ. കെ. ലസിത അധ്യക്ഷത വഹിച്ചു. പ്രഫ. എം. സുരേഷ് ബാബു, ശ്രീ നാരായണ ബി.എഡ്. കോളജ് പ്രിൻസിപ്പൽ ഡോ. പി. ദീപ, ശ്രീനാരായണ എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പി.എൽ. സാബു, ശ്രീനാരായണ ഗുരു കോളജ് ഹെഡ് അക്കൗണ്ടൻറ് വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ. സന്തോഷ് സി.ആർ സ്വാഗതവും എസ്.എൻ.ജി. കോളജ് പി.ടി.എ സെക്രട്ടറി വി.പി. ജൂബി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.