ആടുഗ്രാമം പദ്ധതിക്ക് തുടക്കം

കൊടുവള്ളി: മടവൂർ പഞ്ചായത്തിൽ ആടുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ നിർവഹിച്ചു. പഞ്ചായത്തി​െൻറ 2018 -19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 250 വനിതകൾക്കാണ് ആടുകളെ നൽകുന്നത്. 50 ശതമാനം സബ്സിഡിയോടെ രണ്ട് ആടുകളെ വീതം നൽകും. സ്ഥിരം സമിതി ചെയർമാൻ വി.സി. റിയാസ് ഖാൻ അധ്യക്ഷത വഹിച്ചു. സിന്ധു മോഹൻ, സക്കീന മുഹമ്മദ്, സാബിറ മൊടയാനി, മഞ്ജുള, വി.സി. ഹമീദ്, ഷൈനി എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ജയശ്രീ സ്വാഗതവും അനീഷ ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.