പി.എഫ്​ പെൻഷൻ വർധന: ഹൈകോടതി വിധി നടപ്പാക്കണം

കോഴിക്കോട്: ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ വർധിപ്പിച്ച ഇ.പി.എഫ് പെൻഷൻ ഉടൻ നടപ്പാക്കണമെന്ന് കോഴിക്കോട് സർവോദയ സംഘം എംപ്ലോയീസ് അസോസിയേഷൻ (െഎ.എൻ.ടി.യു.സി) സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ അംഗീകരിച്ച ഖാദി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുക, നൂൽനൂൽപ് തൊഴിലാളികളുടെ പൂരക വേതനം അതത് മാസം നൽകുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. അസോസിയേഷൻ പ്രസിഡൻറ് അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. അനന്തരാമൻ, വി. മോഹൻദാസ്, പി. വിശ്വൻ, എം. പ്രകാശൻ, എം. ശ്രീജ, ടി. ഷൈജു, പി.ടി. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അഡ്വ. എം. രാജൻ (പ്രസി), എം.കെ. അനന്തരാമൻ (ജന. സെക്ര), എം. പരമേശ്വരൻ, പി. ഹരീഷ് ബാബു (വൈ. പ്രസി), ടി. പ്രവീൺ (സെക്ര), പി. ദിനേശൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.