പാലേരി ബ്ലോക്ക് ഡിവിഷൻ: ഇരുമുന്നണികൾക്കും സ്ഥാനാർഥികളായി

പേരാമ്പ്ര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പാലേരി ഡിവിഷനിൽ ഇരു മുന്നണികൾക്കും സ്ഥാനാർഥികളായി. എൽ.ഡി.എഫ് സ്ഥാനാർഥിയായി എൻ.സി.പിയിലെ കിഴക്കയിൽ ബാലനും യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ അസീസ് ഫൈസിയും മത്സരിക്കും. എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗമായ ബാലൻ ഇത് അഞ്ചാം തവണയാണ് ജനവിധി തേടുന്നത്. നാലുതവണ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചപ്പോൾ രണ്ടുതവണ വിജയം കണ്ടു. ഒരുതവണ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പദവും അലങ്കരിച്ചു. അസീസ് ഫൈസി മുസ്ലിം ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറാണ്. ഇദ്ദേഹം ആദ്യമായാണ് ജനവിധി തേടുന്നത്. ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്. ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 15, 16, 17, 18, 19 വാർഡുകളാണ് പാലേരി ഡിവിഷനിൽ ഉൾപ്പെടുന്നത്. ഇതിൽ അഞ്ചിടത്ത് ഇടത് -വെൽഫെയർ പാർട്ടി സഖ്യവും മൂന്നിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിരുന്ന എൻ.സി.പിയിലെ പി.പി. കൃഷ്ണാനന്ദൻ നിര്യാതനായതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം പേരാമ്പ്ര: ഒരു പെന്‍ഷനും അര്‍ഹതയില്ലാത്ത നിര്‍ധനര്‍ക്കു വേണ്ടി കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ഏര്‍പ്പെടുത്തിയ കൈത്താങ്ങ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ വിതരണം പാറോള്ളതില്‍ ദേവി അമ്മക്ക് നല്‍കി കെ.എസ്.എസ്.പി.യു ചെറുവണ്ണൂര്‍ വെസ്റ്റ് യൂനിറ്റില്‍ പേരാമ്പ്ര ബ്ലോക്ക് പ്രസിഡൻറ് ജോസഫ് മാസ്റ്റര്‍ നിർവഹിച്ചു. യൂനിറ്റി​െൻറ രണ്ടാമത്തെ ഈ സംരംഭം ചിത്തിലോട്ട് കുഞ്ഞിക്കണ്ണന്‍ മാസ്റ്ററാണ് സ്‌പോണ്‍സര്‍ ചെയ്തത്. മാസത്തില്‍ 1000 രൂപ വീതമാണ് നല്‍കുക. യൂനിറ്റ് പ്രസിഡൻറ് ഇ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. ബാലകൃഷ്ണന്‍ സ്വാഗതവും കെ. കുഞ്ഞികൃഷ്ണന്‍ ഗുരുക്കള്‍ നന്ദിയും പറഞ്ഞു. 'ക്ഷേമനിധി ആനുകൂല്യം ഉടന്‍ വിതരണം െചയ്യണം' പേരാമ്പ്ര: കെട്ടിക്കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങള്‍ എത്രയുംപെെട്ടന്ന് വിതരണം ചെയ്യണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അര്‍ഹതയുള്ളവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഡി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി ഇ.സി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് മഹിമ രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യു.കെ. അശോകന്‍, എം. കുട്ട്യാലി, എ. ഗോവിന്ദന്‍, പി.വി. ലക്ഷ്മിക്കുട്ടി അമ്മ, പി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.