വ്യാജ ആധാരം ചമച്ച് ഭൂമി തട്ടിയെടുത്തതായി ആരോപണം

പേരാമ്പ്ര: പിതാവി​െൻറ ഉടമസ്ഥതയിലുള്ളതും തനിക്കും സഹോദരിമാര്‍ക്കും അവകാശപ്പെട്ടതുമായ ഭൂമി റവന്യൂ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതരുടെ ഒത്താശയോടെ വ്യാജ ആധാരം ചമച്ച് തട്ടിയെടുത്തതായി ആരോപണം. പിതൃസ്വത്തായ 1.88 ഏക്കര്‍ ഭൂമിയുടെ അവകാശം നഷ്ടപ്പെട്ടതി​െൻറ രേഖകള്‍ തേടി സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയിട്ടും ഒരുവിധ അനുകൂല നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പേരാമ്പ്ര വടക്കയില്‍ മീത്തല്‍ പ്രഭാകരന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പത്തു വർഷമായി വിവരാവകാശ രേഖകള്‍ക്കായി അന്വേഷണം തുടര്‍ന്നപ്പോള്‍ ലഭിച്ച മറുപടികളില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇയാള്‍ക്ക് വിവിധ വകുപ്പുകളില്‍നിന്ന് ലഭിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ ഇ.പി 334/67 പ്രകാരം ഭൂമി ഒഴിപ്പിച്ചതായും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിർദേശപ്രകാരം തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇ.പി 267/67 പ്രകാരം ഒഴിപ്പിച്ചെടുത്തെന്നുമുള്ള പരസ്പരവിരുദ്ധമായ രേഖകളാണ് ലഭിച്ചത്. റവന്യൂ മന്ത്രിക്ക് നല്‍കിയ പരാതി പ്രകാരം പേരാമ്പ്ര സബ് രജിസ്ട്രാർ ഓഫിസിലെ 116/2005 ആധാരത്തിന് ആധികാരികതയില്ലെന്നും തുടര്‍ന്നുള്ള ആധാരങ്ങള്‍ സംശയത്തി​െൻറ നിഴലിലാണെന്ന് കണ്ടെത്തിയതായും രജിസ്‌ട്രേഷന്‍ ഐ.ജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി പ്രഭാകരന്‍ ആരോപിച്ചു. വനിത തൊഴില്‍ പരിശീലനം പേരാമ്പ്ര: ആവള-കുട്ടോത്ത് പൊതുജന വായനശാല വനിതാവേദി ജില്ല ലൈബ്രറിയുടെ സഹകരണത്തോടെ വനിതകള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി. ആദ്യഘട്ടമായി കുട നിർമാണ പരിശീലനം നല്‍കി. താലൂക്ക് ലൈബ്രറി വൈസ് പ്രസിഡൻറ് പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. ഉഷ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.കെ. ബാലകൃഷ്ണൻ, ഇ.കെ. പ്രദീപ് കുമാര്‍, പി.വി. മനോജ് കുമാര്‍, ടി.പി. ശശിധരന്‍, ബവീഷ് കുട്ടോത്ത്, ടി.എം. ശശിധരന്‍, ടി.കെ. ഷീബ എന്നിവര്‍ സംസാരിച്ചു. കെ.വി.സി. ഗോപി പരിശീലനത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.