താമരശ്ശേരിയില്‍ അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

താമരശ്ശേരി: വിൽപനക്കായി കൊണ്ടുവന്ന അഞ്ചുകിലോ കഞ്ചാവുമായി നാദാപുരം കായപ്പനച്ചി പുതുക്കുല്‍ താഴെക്കുനി ഷൈജുവിനെ (36) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് റൂറല്‍ എസ്.പി എ. ജയദേവന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി പി. ബിജുരാജി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് മേഖലയിലുള്ള മൊത്തവിതരണക്കാരില്‍നിന്ന് ശേഖരിക്കുന്ന കഞ്ചാവ് ട്രെയിന്‍ മാർഗം കോഴിക്കോട് എത്തിച്ച് ചില്ലറ വിതരണക്കാര്‍ക്ക് വിൽപന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി പലതവണ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു വിൽപന നടത്തിയിട്ടുണ്ട്. രണ്ടുതവണ കഞ്ചാവ് കടത്തിയ കേസില്‍ ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. നാദാപുരം, വടകര, കുറ്റ്യാടി, താമരശ്ശേരി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാർഥികള്‍ക്കടക്കം കഞ്ചാവ് വിൽപന നടത്തിയിട്ടുണ്ട്. പ്രതിക്ക് മറ്റു ഏജൻറുമാരുടെ സഹായവുമുണ്ട്. താമരശ്ശേരി സി.ഐ ടി.എ. അഗസ്റ്റിൻ, എസ്.ഐ സായൂജ്കുമാര്‍, മുക്കം എസ്.ഐ അഭിലാഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ്ബാബു, ഷിബില്‍ ജോസഫ്, ഷെഫീഖ് നീലിയാനിക്കൽ, ശ്രീജേഷ്, ശ്രീകാന്ത്, അഭിലാഷ് കോടഞ്ചേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.