മിച്ചഭൂമി വിവാദം: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവമ്പാടി: ജോർജ് എം. തോമസ് എം.എൽ.എ മിച്ചഭൂമി കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ പ്രക്ഷോഭം തുടങ്ങാൻ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പങ്കെടുത്ത നേതൃയോഗത്തിേൻറതാണ് തീരുമാനം. സത്യപ്രതിജ്ഞ ലംഘനം നടത്തിയ എം.എൽ.എ രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശനിയാഴ്ച മുക്കത്ത് കുറ്റവിചാരണ സദസ്സ് നടത്തും. ഇതിനുശേഷം നിയോജകമണ്ഡലത്തിൽ പ്രതിഷേധ വാഹനപ്രചാരണ ജാഥ നടക്കും. അടിവാരത്തുനിന്ന് തുടങ്ങുന്ന ജാഥ തോട്ടുമുക്കത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ബാബു പൈക്കാട്ടിൽ അധ്യക്ഷനായി. സി.ജെ. ആൻറണി, മോയൻ കൊളക്കാടൻ, ഹബീബ് തമ്പി, മില്ലി മോഹൻ, അന്നമ്മ മാത്യു, വി.എൻ. ജംനാസ്, എം.ടി. അഷറഫ്, പി.സി. മാത്യു, അബ്ദു കോയങ്ങോറൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.