സഹോദയ ഫുട്ബാൾ: എം.ഇ.എസ് രാജ സ്കൂൾ ജേതാക്കൾ

മുക്കം: സഹോദയ സ്കൂൾ കോംപ്ലക്സ് ഫുട്ബാൾ ടൂർണമ​െൻറിൽ എം.ഇ.എസ് രാജ സ്കൂൾ ജേതാക്കളായി. ഫൈനലിൽ അവർ എതിരില്ലാത്ത രണ്ട് ഗോളിന് അൽഹറമൈൻ പബ്ലിക് സ്കൂളിനെ തോൽപിച്ചു. ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി അൽഹറമൈൻ സ്കൂളി​െൻറ ഫതാഹിനെയും മികച്ച ഗോൾകീപ്പറായി അൽഫാറൂഖ് െറസിഡൻഷ്യൽ സ്കൂളി​െൻറ നിഹാൽ അലിയെയും തെരഞ്ഞെടുത്തു. എം.ഇ.എസ് രാജയുടെ വസീം ഫാറൂഖ്, റഈസ് അലി എന്നിവരെ മികച്ച ഡിഫൻഡർ, ടോപ് സ്കോറർ എന്നിവരായി തെരഞ്ഞെടുത്തു. എം.എസ്.എസ് പബ്ലിക് സ്കൂൾ മാളിക്കടവ് ഫെയർ പ്ലേ അവാർഡ് നേടി. സമാപന ചടങ്ങിൽ എം.ഇ.എസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.ടി. ഹസൈൻകുട്ടി, സഹോദയ പ്രസിഡൻറ് മോനി യോഹന്നാൻ, സെക്രട്ടറി മൈമൂന ബീവി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സി.എസ്. രമേശ് കുമാർ, ഹെഡ്മാസ്റ്റർ പി. കേശവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.