ഓട്ടോ, ടാക്സി നിരക്ക്​ വർധനക്കായി ധർണ

ഫറോക്ക്: ഓട്ടോ, ടാക്സി നിരക്ക് വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയൻ ഫറോക്ക് ഏരിയ കമ്മിറ്റി ഫറോക്ക് ട്രഷറി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം.ഐ. മൂസക്കോയ ഹാജി (എസ്.ടി.യു) അധ്യക്ഷത വഹിച്ചു. ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ഫറോക്ക് ഏരിയ സെക്രട്ടറി പി. സുരേഷ് ബാബു, മജീദ് വെൺമരത്ത് (എ.ഐ.ടി.യു.സി), ബാബു പട്ടയിൽ (ഐ.എൻ.ടി.യു.സി), കബീർ (എസ്.ടി.യു) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.