പെട്രോൾ കുപ്പിയിൽ നൽകാത്തതിനാൽ നാട്ടുകാർ വിതരണം തടഞ്ഞു

ബേപ്പൂർ: ആർ.എം ഹോസ്പിറ്റലിനു മുൻവശമുള്ള പെട്രോൾപമ്പിൽ വാഹനങ്ങൾ കാത്തുനിൽക്കുമ്പോൾ കുപ്പിയുമായി വന്നവർക്ക് പെട്രോൾ നൽകാത്തതിലുള്ള പ്രതിഷേധത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പമ്പ് ജീവനക്കാരുടെ ഉറച്ച നിലപാടിൽ കുപ്പിയുമായി വന്നവർ തർക്കത്തിലായി. കുപ്പിയിൽ പെട്രോൾ നൽകിയില്ലെങ്കിൽ മറ്റാർക്കും നൽകാൻ അനുവദിക്കില്ലെന്നായപ്പോൾ വിതരണം തടസ്സപ്പെടുകയും ചെയ്തു. ഇതുകാരണം വാഹനവുമായി വന്നവരും കുപ്പിയിൽ പെട്രോൾ വാങ്ങാൻ വന്നവരും തമ്മിൽ തർക്കമായി. വിവരമറിഞ്ഞ് ബേപ്പൂർ എ.എസ്.ഐ സന്തോഷ്കുമാറി​െൻറ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തി. സ്റ്റോക്ക് കുറവായതിനാലാണ് വാഹനങ്ങൾക്കു മാത്രം പെട്രോൾ നൽകുന്നതെന്ന് പമ്പ് ജീവനക്കാർ പൊലീസിനെ അറിയിച്ചു. സ്റ്റോക്ക് കുറവാണെന്ന് ബോധ്യമായതിനാൽ വാഹനവുമായി വന്നവർക്ക് നൽകിയതിനുശേഷം മാത്രം കുപ്പിയിൽ ഉള്ളവർക്ക് നൽകിയാൽ മതിയെന്ന തീരുമാനത്തിൽ പെട്രോൾ വിതരണം പൊലീസ് സാന്നിധ്യത്തോടെ വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.