മെഡിക്കൽ ക്യാമ്പ്

മുക്കം: കെ.എം.സി.ടി ആയുർവേദ ആശുപത്രിയുടെയും ഡ​െൻറൽ കോളജി​െൻറയും സഹായത്തോടെ നഗരസഭ കുറ്റിപ്പാല മദ്റസയിൽ സംഘടിപ്പിച്ചു. മുക്കം െബ്ലഡ് ബാങ്ക് സൊസൈറ്റിയുടെയും ട്രീ ഹെൽത്ത് സ​െൻററി​െൻറയും സഹായത്തോടെ രക്തഗ്രൂപ് നിർണയവും കേരള സർക്കാറി​െൻറ ആർദ്രം പദ്ധതിയുടെ ഭാഗമായുള്ള ഇ-ഹെൽത്ത് രജിസ്ട്രേഷൻ ക്യാമ്പും നടത്തി. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ മുക്കം വിജയൻ അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടി മുക്കം: കോമൺവെൽത്ത് വൊക്കേഷനൽ ഇൻറർനാഷനൽ യൂനിവേഴ്സിറ്റിയിൽനിന്ന് മനഃശാസ്ത്രത്തിൽ പിഎച്ച്.ഡി നേടിയ ടി.എസ്. ബേബി ഷക്കീല. എടവണ്ണ ജാമിയ്യ നദവിയ്യ ബി.എഡ് ട്രെയ്നിങ് കോളജ് നാച്വറൽ സയൻസ് അസി. പ്രഫസറും ബി.പി. മൊയ്തീൻ സേവാമന്ദിരം ജോയൻറ് ഡയറക്ടറുമാണ്. കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ മുക്കം സ്വദേശി കെ. രവീന്ദ്ര​െൻറ ഭാര്യയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.