യങ്​ സ്​റ്റാറി​െൻറ ജൈവ നെൽകൃഷി

കൊടിയത്തൂർ: നെൽകൃഷിയുടെ പ്രതാപം തിരിച്ചുപിടിക്കാൻ യങ് സ്റ്റാറി​െൻറ നേതൃത്വത്തിൽ കാരക്കുറ്റി കുറ്റിെപ്പായിൽ പാടത്ത് നെൽകൃഷി ആരംഭിച്ചു. കൊടിയത്തൂർ പാടത്തും നേരത്തേ കേദാരം െറസിഡൻസി​െൻറ കീഴിൽ മൂന്നേക്കറിലധികം സ്ഥലത്ത് നെൽകൃഷി ആരംഭിച്ചിരുന്നു. യങ് സ്റ്റാർ കുറ്റിപ്പൊയിൽ പാടത്ത് രണ്ടേക്കർ സ്ഥലത്ത് 90 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ആതിര ഇനം വിത്താണ് കൃഷി ചെയ്യുന്നത്. ഉൽപാദിപ്പിക്കുന്ന നെല്ല് വറുത്ത് ഇടിച്ച് അവിലാക്കി പ്രദേശത്തുകാർക്ക് വിതരണം ചെയ്യാനാണ് പദ്ധതി. ഞാറ് നടീൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല നിർവഹിച്ചു. മുതിർന്ന കർഷകൻ ആലി ഹസൻ കുയ്യിൽ മുഖ്യകാർമികത്വം വഹിച്ചു. കൃഷി അസിസ്റ്റൻറ് ജാഫർ, എ.പി. റിയാസ്, സുനിൽകുമാർ, എം.എ. അസീസ് ആരിഫ്, കുഞ്ഞൻ കൊളായിൽ, റസാഖ് കൊടിയത്തൂർ, അബ്ദു ചാലിയാർ, പി.എം. അബൂലാഹി എന്നിവർ നേതൃത്വം നൽകി. കാരക്കുറ്റി ജി.എൽ.പി സ്കൂളിലെയും പി.ടി.എം ഹൈസ്കൂൾ എസ്.പി.സി കാഡറ്റുകളും പങ്കാളികളായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.