ഡോക്ടറേറ്റ് ലഭിച്ച പൂർവവിദ്യാർഥിയെ അനുമോദിച്ചു

മടവൂർ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച പയമ്പാലശ്ശേരി എ.എം.എൽ.പി സ്കൂൾ (പുല്ലോറമ്മൽ) പൂർവവിദ്യാർഥി കോഴിക്കോട് ഗവ. കോളജ് പ്രഫസർ കെ.കെ. സൈജലിനെ മാതൃസ്‌കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെംബർ ടി. അലിയ്യ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് സി.വി.എ. റഹ്‌മാൻ അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി പ്രഫസർ ഡോക്ടർ ജയരാജൻ ഉപഹാരസമർപ്പണം നടത്തി. സ്കൂൾ മാനേജർ ഡോ. വി.സി. അബ്ദുൽ ജലീൽ പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് മെംബർ കെ. ഷൈനി, റിട്ട. ഹെഡ് മാസ്റ്റർ ഇ.കെ. രാധാകൃഷ്ണൻ, മമ്മി, എസ്.എസ്.ജി ചെയർമാൻ ടി.ടി. മുഹമ്മദ്‌, പൂർവവിദ്യാർഥി സംഘടന പ്രസിഡൻറ് കെ. ഭാസ്കരൻ, കെ.കെ. അബ്ദുറഹിമാൻ, കെ.കെ. സൈജൽ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി. ഖദീജ സ്വാഗതവും വി. അബ്ദുസ്സലീം നന്ദിയും പറഞ്ഞു. ഫോട്ടോ :MADA 10 ഡോക്ടറേറ്റ് ലഭിച്ച പയമ്പിലാശ്ശേരി എ.എം.എൽ.പി സ്കൂൾ പൂർവവിദ്യാർഥി കെ.കെ. സൈജലിന് എൻ.ഐ.ടി പ്രഫസർ ജയരാജൻ ഉപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.