യൂത്ത് ലീഗ് പദയാത്ര

ഫറോക്ക്: യുവജനയാത്രയുടെ ഭാഗമായി ചെറുവണ്ണൂർ-നല്ലളം മേഖല മുസ്‌ലിം സംഘടിപ്പിച്ചു. ചെറുവണ്ണൂരിൽ നിന്നാരംഭിച്ച പദയാത്ര ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. നല്ലളത്ത് നടന്ന സമാപന പൊതുസമ്മേളനം പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല യൂത്ത് ലീഗ് പ്രസിഡൻറ് പാലോറ തൻസി അധ്യക്ഷനായി. അൻസാർ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി. മോയിൻകുട്ടി, ജില്ല ലീഗ് പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, അസ്‌കർ ഫറോക്ക്, ആരിഫ് തങ്ങൾ ചാലിയം, എ.പി. മുഹമ്മദ് ബഷീർ, റിയാസ് അരീക്കാട്, ക്രസൻറ് മുഹമ്മദലി, കൗൺസിലർ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീൽ തങ്ങൾ, ഷഫീഖ് അരക്കിണർ, ഷിഹാബ് നല്ലളം, വാഹിദ് കല്ലമ്പാറ, എം.കെ. ഹസ്സൻകോയ, കെ. ആദം, കോഹിനൂർ സലീം, പി. ഹസൻകോയ, ഇ. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു. മേഖല യൂത്ത് ലീഗ് സെക്രട്ടറി എ. അൻവർ സ്വാഗതവും ട്രഷറർ ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു. പടം.MK MUNEER.jpg യുവജന യാത്രയുടെ ഭാഗമായി ചെറുവണ്ണൂർ-നല്ലളം മേഖല യൂത്ത് ലീഗ് നടത്തിയ പദയാത്ര എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.