കൂടത്തായി വനിത സഹകരണ സംഘം

കൂടത്തായി: വനിത സഹകരണ സംഘം കൂടത്തായിയിൽ ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡൻറ് വി.യു. ഏലിയാമ്മ അധ്യക്ഷയായി. ആദ്യ നിക്ഷേപസമാഹരണ ഉദ്ഘാടനം സഹകരണ യൂനിറ്റ് ഇൻസ്പെക്ടർ വി.പി. രജീഷ് നിർവഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ മുഖ്യാതിഥിയായി. ഷെയർ സർട്ടിഫിക്കറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. രാധാകൃഷ്ണൻ നിർവഹിച്ചു. അംഗങ്ങൾക്കുള്ള ഐഡൻറിറ്റി കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് മെംബർ രാധാമണി ടീച്ചർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.ടി. മനോജ് കുമാർ, കെ.പി. കുഞ്ഞമ്മത്, ഷൈനി ബാബു, ഗിരിജ സുമോദ്, രാഷ്ട്രീയ-സാംസ്കാരിക-സഹകരണ മേഖലയിലെ പ്രവർത്തകരായ ബാലകൃഷ്ണൻ മാസ്റ്റർ, ഒ.കെ. സദാനന്ദൻ, കെ. ബാലൻ, ഒ.കെ. നാരായണൻ, കെ.പി. അഹമ്മദ്കുട്ടി മാസ്റ്റർ, പി.സി. മോയിൻകുട്ടി, ഇ.പി. സജികുമാർ, ദേവദാസ്, ഒ.പി. അബ്ദുറഹ്മാൻ, ഗഫൂർ കൂടത്തായി, ടി. ഇബ്രാഹിം, അബ്ദുൽ മജീദ് നെല്ലാങ്കണ്ടി എന്നിവർ സംസാരിച്ചു. കെ. കാഞ്ചന സ്വാഗതവും ഉഷാദേവി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.