കണ്ടൽക്കാട് സംരക്ഷണ സന്ദേശ റാലി

നടുവണ്ണൂർ: നടുവണ്ണൂർ ജി.എം.എൽ.പി സ്കൂളിലെ തനത് പദ്ധതി കണ്ടൽക്കാട് സംരക്ഷണ സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂളിൽ നിന്നാരംഭിച്ച റാലിയിൽ മത- രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരന്നു. റാലി വെങ്ങളത്തുകണ്ടി കടവ് കണ്ടൽത്തുരുത്തിന് സമീപം സമാപിച്ചു. കണ്ടൽക്കാട് സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും ബാനറുകളുമായാണ് വിദ്യാർഥികൾ റാലിയിൽ പെങ്കടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട, പഞ്ചായത്തംഗങ്ങളായ അഷ്റഫ് മങ്ങര, ഷാഹിന ചേരിക്കമ്മൽ, ഷാഹുൽ ഹമീദ് നടുവണ്ണൂർ, രാജേഷ് ഇടുവാട്ട്, എൻ. അപ്പു, പി. ബീരാൻ, ടി. ദാമോദരൻ മാസ്റ്റർ, ആനന്ദൻ കൂന്തിലോട്ട്, ടി. റഷീദ്, സി. മൊയ്തീൻകുഞ്ഞ്, ബഷീർ കുന്നുമ്മൽ, കെ.ടി.കെ. റഷീദ്, പ്രധാനാധ്യാപകൻ ഇ. മുരളീധരൻ, പി.ടി.എ പ്രസിഡൻറ് എൻ.കെ. സലീം, എം.പി.ടി.എ പ്രസിഡൻറ് കെ. ഷൈമ, സ്റ്റാഫ് സെക്രട്ടറി മുബീർ ചാലിക്കര എന്നിവർ സംസാരിച്ചു. ശശിധരൻ, സി. മുഹമ്മദലി, എൻ. റഷീദ്, എൻ. മുഹമ്മദ് നവാസ്, ടി. റഫീഖ്, എൻ. ഫൈസൽ, അക്സർ പുതുക്കുടി, കെ. അഷ്റഫ്, സുരേഷ്, ഷെരീഫ്, ഗഫൂർ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട റാലി ഫ്ലാഗ് ഓഫ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.