സമ്മതപത്രത്തി​െൻറ പേരിൽ ശമ്പളം തടസ്സപ്പെടുത്തരുത് -എൻ.ജി.ഒ.എ

ബേപ്പൂർ: സമ്മതപത്രത്തി​െൻറ പേരിൽ ജീവനക്കാരുടെ ശമ്പളം വൈകുന്നത് പ്രതിഷേധാർഹമാണെന്നും പ്രളയാനന്തര കേരളത്തി‍​െൻറ പുനർനിർമിതിയിൽ സർക്കാറിന് ആത്മാർഥതയില്ലെന്നാണ് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും കേരള എൻ.ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് കെ. പ്രദീപൻ പറഞ്ഞു. അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷത വഹിച്ചു. സെറ്റോ ജില്ല ചെയർമാൻ എൻ.പി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ. വിനോദ് കുമാർ, ശശികുമാർ കാവാട്ട്, എം. ഷിബു, കെ. ദിനേശൻ, രജ്ഞിത് ചേമ്പാല, ടി.സിജു, വി. ജാഫർ ഖാൻ, മധു രാമനാട്ടുകര, കെ.പി. സുജിത, സി. ആശ, ടി. അലി. എന്നിവർ സംസാരിച്ചു. Photo: Baypore1.jpg ചിത്രവിവരണം: എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് പ്രവർത്തക യോഗം ജില്ല പ്രസിഡൻറ് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.