മിഥ്യാഭിമാനം ഭാഷക്ക് ഭീഷണി -ടി.പി. രാജീവൻ

ഉള്ള്യേരി: മലയാളഭാഷക്ക് ഭീഷണി മിഥ്യാഭിമാനബോധമാണെന്ന് സാഹിത്യകാരൻ ടി.പി. രാജീവൻ. മലയാളഭാഷ ദിനത്തിൽ ഉള്ള്യേരി ബ്ലോക്ക്‌ കെ.എസ്.എസ്.പി.യു സാംസ്‌കാരിക വേദി സംഘടിപ്പിച്ച വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാപരിപോഷണം അവഗണിക്കപ്പെടുന്നത് വേദനജനകമാണെന്നും ഭാഷ രാഷ്ട്രീയ ആയുധമാണെന്നും അദ്ദേഹം പറഞ്ഞു. എം.വി.ജി. കിടാവ് അധ്യക്ഷത വഹിച്ചു. രാധ പുതിയെടത്ത് രചിച്ച 'ആകാശം വിളിക്കുന്നു' മൂന്നാമത് കവിതാസമാഹാരം പൃഥ്വിരാജ് മൊടക്കല്ലൂർ പ്രകാശനം ചെയ്തു. സാംസ്‌കാരിക വേദി കൺവീനർ കഞ്ഞിക്കാവ് ഭാസ്കരൻ പുസ്തക പരിചയം നടത്തി. ചന്ദ്രൻ പെരേച്ചി വയലാർ അനുസ്മരണ പ്രഭാഷണവും ബാലൻ കുന്നത്തറ ചെറുകാട്‌ അനുസ്മരണ പ്രഭാഷണവും നടത്തി. ഇ. ബാലൻ നായർ സ്വാഗതം പറഞ്ഞു. തുടർന്ന് കലാഭവൻ മുരളിയും പ്രസീത സന്തോഷും വയലാർ ഗാനങ്ങളുടെ ആലാപനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.