കുട്ടികൾ വരച്ചു, രക്ഷിതാക്കൾ രചിച്ചു, നവകേരളത്തി​െൻറ വർണവിസ്മയങ്ങൾ

മുക്കം: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കക്കാട് ഗവ. എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്കു വേണ്ടി സംഘടിപ്പിച്ച കഥ, കവിത രചനാ മത്സരങ്ങളും കുട്ടികളുടെ ചിത്രരചനയും ഒപ്പുചാർത്തലും വാർഡ് മെംബർ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് മഞ്ചറ അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. മുക്കം പ്രസ്ക്ലബ് ട്രഷറർ മുഹമ്മദ് കക്കാട് 'കേരളീയം' മാസിക പ്രകാശനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ഇ. അഹമ്മദ്കുട്ടി, ടി. ഉമ്മർ, കെ. അബ്ദു മാസ്റ്റർ, മഞ്ചറ അഹമ്മദ് കുട്ടി , കെ. ഹബീബ ടീച്ചർ, എം.പി.ടി.എ പ്രസിഡൻറ് പി. ഷരീഫ, തോട്ടത്തിൽ അഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. അജേഷ് കവിതാലാപനം നടത്തി. ഇ.പി. ലേഖ ടീച്ചർ സമ്മാനദാനം നിർവഹിച്ചു. പ്രധാനാധ്യാപിക ഇ.പി. മെഹറുന്നിസ സ്വാഗതവും വടക്കയിൽ റഹീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.