ചെറുവണ്ണൂരിലെ നിരീക്ഷണ കാമറകൾ ഉദ്ഘാടനം ചെയ്തു

ഫറോക്ക്: ചെറുവണ്ണൂർ ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ ജങ്ഷനിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. വി.കെ.സി. മമ്മത് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ ടൗൺ പൗരസമിതി പ്രസിഡൻറ് കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ട്രാഫിക് പൊലീസ് അസിസ്റ്റൻറ് കമീഷണർ എം.സി. ദേവസ്യ, കെ.സി. അരവിന്ദൻ, ചെറുവണ്ണൂർ വില്ലേജ് ഓഫിസർ പി.എം. റഹീം, ഗിരീഷ് മേലേടത്ത്, പഴുക്കടക്കണ്ടി അനിൽ കുമാർ എന്നിവർ സംസാരിച്ചു. photo 11 camara.jpg ചെറുവണ്ണൂർ ജങ്ഷനിൽ പൗരസമിതി സ്ഥാപിച്ച നിരീക്ഷണ കാമറകൾ വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.