സംസ്ഥാനതല സര്‍ഗോത്സവം: മോണോആക്ടില്‍ ഒന്നാംസ്ഥാനം നേടി നാടി​െൻറ അഭിമാനമായി നിയതി താര

കൊടുവള്ളി: ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനതല സര്‍ഗോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോണോആക്ട് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടി നാടി​െൻറ അഭിമാനമായിരിക്കുകയാണ് നിയതി താര. കെ.ആര്‍. മീരയുടെ 'ആരാച്ചാർ' നോവലിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നാണ് എളേറ്റിൽ വട്ടോളി സ്വദേശിയായ ഈ മിടുക്കി മികച്ച നേട്ടം കൈവരിച്ചത്. എളേറ്റില്‍ ഗ്രാമീണവായനശാല ബാലവേദിയുടെ പ്രതിനിധിയായാണ് നിയതി താര മാറ്റുരച്ചത്. ജില്ല സര്‍ഗോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോണോആക്ട് മത്സരത്തില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയാണ് ഈ മിടുക്കി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. നിരവധി നാടകങ്ങളിലും കലാജാഥകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കലാകാരികൂടിയായ നിയതി താര, എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ദേശീയ അംഗീകാരം നേടിയ നാടകമായ 'നൊണ'യിലെ അഭിനേതാവായ ടി.പി. അനില്‍കുമാറി​െൻറ മകളാണ്. ഫോട്ടോ Kdy-3 niyathi thaara.jpg നിയതി താര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.