കിനാലൂര്‍ ഈസ്​റ്റ്​ ജി.എൽ.പി സ്കൂളിന് കമ്പ്യൂട്ടർ വിതരണം ചെയ്തു

എകരൂല്‍: കിനാലൂര്‍ ഈസ്റ്റ് ജി.എൽ.പി സ്കൂളിന് പനങ്ങാട് ഗ്രാമപഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടേയും എസ്.ടി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെയും വിതരണം പഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൽ.വി. വിലാസിനി അധ്യക്ഷത വഹിച്ചു. എൻ.വി. ഇബ്രാഹിം, അനീഷ, ഭാസ്കരൻ, കെ.പി. ശ്രീന, റിജില എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ യു.എം. സത്യൻ സ്വാഗതവും ബി. ജയകുമാർ നന്ദിയും പറഞ്ഞു. ആക്ഷൻ പ്ലാനി‍​െൻറ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന അക്ഷരവസന്തം പരിപാടിയുടെ ഉദ്ഘാടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.