മുക്കം നഗരത്തിൽ രണ്ടാഴ്ചക്കകം മുഴുവൻ തെരുവുവിളക്കുകളും തെളിയും

മുക്കം നഗരത്തിൽ രണ്ടാഴ്ചക്കകം മുഴുവൻ തെരുവുവിളക്കുകളും തെളിയും മുക്കം: മുക്കം ടൗണിലെ വൈദ്യുതി തൂണുകളിൽ തെരു വുവിളക്കുകൾ സ്ഥാപിക്കൽ കഴിഞ്ഞ ദിവസം തുടങ്ങി. രണ്ടാഴ്ചക്കകം മുഴുവൻ തെരുവുവിളക്കുകളും കത്തിക്കും. 10 ലക്ഷം ചെലവിൽ 500 വിളക്കുകളാണ് മൂന്നു വർഷത്തെ ഗാരൻറി അടിസ്ഥാനത്തിൽ 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിക്കുന്നത്. കക്കാടംപൊയിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന അലൂമിന എന്ന സ്വകാര്യ സ്ഥാപനമാണ് കരാർ ഏറ്റെടുത്തത്. എൻ.ഐ.ടിയിലെ വിദഗ്ധ സംഘത്തി​െൻറ പൂർണ മേൽനോട്ടവും തെരുവുവിളക്കുകൾക്ക് ഉണ്ടാവും. എട്ടര ലക്ഷത്തോളം ചെലവഴിച്ച് കഴിഞ്ഞ വർഷം സ്ഥാപിച്ച മിക്ക തെരുവുവിളക്കുകളും തകരാറിലായിരുന്നു. കേടായ വിളക്കുകൾ കരാറേറ്റെടുത്ത കമ്പനി റിപ്പയർ ചെയ്ത് പുനഃസ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞിരുന്നെങ്കിലും സംഗതി നീണ്ടുപോയി. ഇക്കാരണത്താൽ നഗരം പലയിടത്തും ഇരുട്ടിൽ മുങ്ങി. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിദഗ്ധ സംഘം നിരീക്ഷണത്തിലാണ് പുതിയ എൽ.ഇ.ഡി തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ തവണ മെയിൻ ലൈനുള്ള വൈദ്യുതി തൂണുകളിൽ മാത്രമാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചത്. 2018- 19 സാമ്പത്തിക വർഷത്തിൽ കൂടുതൽ തുക വകയിരുത്തി നഗരസഭയുടെ ഉൾപ്രദേശങ്ങളിലേക്ക് വെളിച്ചമെത്തിക്കുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. കഴിഞ്ഞ വർഷം വിളക്കുകൾ സ്ഥാപിച്ച അതേ വൈദ്യുതി തൂണുകളിലാണ് ഇത്തവണയും വിളക്കുകൾ സ്ഥാപിക്കുന്നത്. ലൈറ്റുകളുടെ സ്റ്റാൻഡുകൾ പൂർണമായും നീക്കംചെയ്താണ് പുതിയവിളക്കുകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞവർഷത്തെ കരാർ കാലാവധി ആറു മാസത്തോളം നിലനിൽക്കെയാണ് കേടായ വിളക്കുകൾക്ക് പകരം പുതിയവ സ്ഥാപിക്കുന്നത്. photo: MKMUC 2 മുക്കം നഗരത്തിനടുത്ത് വൈദ്യുതി തൂണിൽ തെരുവുവിളക്ക് സ്ഥാപിച്ചുതുടങ്ങിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.