ജൈവ സന്ദേശ യാത്രക്ക് സ്വീകരണം നൽകി

ഈങ്ങാപ്പുഴ: കുടുംബശ്രീക്കു കീഴിൽ ജൈവകൃഷിയുടെ പ്രചാരണാർഥം നടത്തുന്ന സന്ദേശ യാത്രക്ക് ഈങ്ങാപ്പുഴയിൽ സ്വീകരണം നൽകി. ഹരിത ജീവനം ജൈവസന്ദേശ യാത്രയിൽ കുടുംബശ്രീയുടെ കലാ ഗ്രൂപ്പായ രംഗശ്രീയുടെ നേതൃത്വത്തിലുള്ള ഏഴ് വനിതകളാണ് അംഗങ്ങൾ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി 12 സ്ഥലങ്ങളിലാണ് സന്ദേശയാത്രക്ക് സ്വീകരണം നൽകിയത്. സന്ദേശയാത്രയിലെ അംഗങ്ങൾ ജൈവകൃഷിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ക്രോഡീകരിച്ച് തയാറാക്കിയ 20 മിനിറ്റ് ദൈർഘ്യമുള്ള തെരുവുനാടകവും അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ ഉദ്ഘാടനം ചെയ്തു. സീന ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൻ ഷീബ സജി, ബിന്ദു ഉദയൻ, യു.പി.ഹേമലത, ഉഷ വിനോദ്, ലീന സെബാസ്റ്റ്യൻ, സിന്ദു ഷാജി, ശാലിനി മോഹൻദാസ്, ശ്രീജ ബിജു എന്നിവർ പങ്കെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.