ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

ഫറോക്ക്: ഫറോക്ക് കടലുണ്ടി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. കോടമ്പുഴ തൊട്ടിതൊടി അബ്ദുൽ നാസറി​െൻറ മകൻ ഫാസിൽ (19), റമീസ് (18) എന്നിവർക്കും മറ്റൊരു ബൈക്ക് യാത്രികനും ഗുരുതരമായി പരിക്കേറ്റു. കടലുണ്ടി റോഡിലെ മൊണാർക്ക് ഹോട്ടലിന് മുന്നിൽ ബുധനാഴ്ച രാത്രിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ മാങ്കാവിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുചക്രവാഹനങ്ങളുടെ മുൻഭാഗം പൂർണമായും തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.