ഇച്ചന്നൂരില്‍ കണ്ടെത്തിയ ഗുഹയില്‍ പരിശോധന പുരോഗമിക്കുന്നു

ചേളന്നൂര്‍: ഇച്ചന്നൂരില്‍ കണ്ടെത്തിയ ഗുഹയില്‍ മഹാശിലായുഗ കാലഘട്ടത്തിലെ ശേഷിപ്പുകള്‍ തേടിയുള്ള പുരാവസ്തു വിഭാഗത്തി​െൻറ അന്വേഷണം തുടരുന്നു. ബുധനാഴ്ച നടന്ന പരിശോധനയില്‍ ഗുഹയുടെ മധ്യഭാഗത്തുള്ള കല്‍ത്തൂണില്‍ ഇരിമ്പ് കൊളുത്തു കാണപ്പെട്ടു. വ്യക്തമായ രീതിയില്‍ ഇത്തരിത്തില്‍ ഇരുമ്പ് കൊളുത്തു കണ്ടത് ഇവിടെ നിന്നാണെന്നാണ് പുരാവസ്തു അധികൃതര്‍ പറയുന്നത്. മണ്ണ് അരിച്ചുനോക്കുന്ന സന്ദര്‍ഭത്തില്‍ എല്ലുപൊടി കിട്ടുന്നുണ്ട്. എന്നാല്‍, ഇത് വളരെ കുറഞ്ഞ അളവില്‍ മാത്രമേയുള്ളൂ. കഴിഞ്ഞദിവസം ഗുഹയില്‍നിന്ന് അടുപ്പി​െൻറ മാതൃക കിട്ടിയിരുന്നു. വളരെയധികം പ്രയാസപ്പെട്ടാണ് ഇടുങ്ങിയ ഗുഹക്ക് അകത്തിരുന്നു പുരാവസ്തു വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തുന്നത്. രണ്ടുദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാനാണ് വിചാരിക്കുന്നത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫീസര്‍ കെ. കൃഷ്ണരാജ്, വിമല്‍കുമാര്‍, ബൈജു തുടങ്ങിയവരാണ് ഉത്ഖനനത്തിന് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരം പുരാവസ്തു ഡയറക്ടറേറ്റിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് സോന വ്യാഴാഴ്ച ഗുഹ പരിശോധനക്കായി എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.