വ്യാജ സ്​റ്റീൽ ബോംബ് പരിഭ്രാന്തി പരത്തി

നാദാപുരം: പോസ്‌റ്റ് ഒാഫിസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിന് സമീപത്തെ റോഡരികില്‍ സ്റ്റീല്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ പാത്രം കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ നാട്ടുകാര്‍ ബോംബ് കണ്ടെത്തിയതായി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നാദാപുരത്തുനിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. ബോംബ് നിര്‍വീര്യമാക്കാന്‍ ചേലക്കാട് കരിങ്കൽ ക്വാറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ പാത്രത്തിനകത്ത് വെടിമരുന്നിന് പകരം പൂഴി നിറച്ച നിലയിലായിരുന്നു. മേഖലയിൽനിന്ന് ബോംബുകൾ കണ്ടെത്തുന്നത് പതിവായതിനാൽ ബോംബ് സ്ക്വാഡ് ജാഗ്രതയോടെയാണ് കണ്ടെത്തിയ ബോംബ് നിർവീര്യമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.