ശബരിമല പത്തു വോട്ട് അധികം കിട്ടാനുള്ള കളിയാണ് ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും -എളമരം കരീം എം.പി

താമരശ്ശേരി: ആര്‍.എസ്.എസും കോണ്‍ഗ്രസും ശബരിമല വിഷയത്തില്‍ വർഗീയത സൃഷ്ടിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തു വോട്ട് അധികം കിട്ടാനാണ് ഇക്കൂട്ടര്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും എളമരം കരീം എം.പി. താമരശ്ശേരിയില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ പറഞ്ഞ് അധികാരത്തിലെത്തിയ മോദിസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. റഫാല്‍ വിമാന അഴിമതി ഇതിന് ഒരു ഉദാഹരണമാണ്. വ്യവസായ, കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. ഇത്തരം വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ശബരിമലയില്‍ ഉറഞ്ഞുതുള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി ആർ.പി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. എൻ.കെ. സുരേഷ് സ്വാഗതവും ബി.ആർ. ബെന്നി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.