നാടൻപാട്ട് ശിൽപശാല

പി.സി പാലം: എ.യു.പി സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തിയ ബാലുശ്ശേരി വിദ്യാഭ്യാസ ഉപജില്ല ഓഫിസർ രഘുനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കലാഭവൻ മണി പുരസ്കാര ജേതാവും പൂർവവിദ്യാർഥിയുമായ സന്ദീപ് സത്യൻ, ബിനീഷ് മണിയൂർ എന്നിവർ ക്ലാസെടുത്തു. ജില്ല ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്. നിവേദിത, എ.ജെ. കിരൺ, ജില്ല ലൈബ്രറി കൗൺസിൽ നടത്തിയ ക്വിസ് മത്സര ജേതാക്കളായ എസ്.ജെ. കിരൺ, നൈസാം ഫാറൂഖ് എന്നീ വിദ്യാർഥികളെയും അനുമോദിച്ചു. ഗിരീഷ് കുമാർ, മധു ലക്ഷ്മി, ഹെഡ്മിസ്ട്രസ് കെ.സി. രാധാമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.