സ്കൂൾ സർഗോത്സവം

മുക്കം: ചേന്ദമംഗലൂർ ഗവ. യു.പി സ്കൂളിൽ ദ്വിദിന സ്കൂൾ സർഗോത്സവം തുടങ്ങി. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൻ ഫരീദ മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അബ്ദുറഹിമാൻ ചക്കിങ്ങൽ അധ്യക്ഷത വഹിച്ചു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥിക്കുള്ള ഉമ്മർഹാജി എൻഡോവ്മ​െൻറ് ഫിദ ഖമറിന് പി. അബ്ദുസ്സലാം സമ്മാനിച്ചു. മെഗാ ക്വിസ് വിജയി അദ്വൈതിന് മുൻ ഹെഡ്മാസ്റ്റർ സമദ് ഉപഹാരം നൽകി. എസ്.എം.സി ചെയർമാൻ സി.ടി. ജബ്ബാർ, എം.പി.ടി.എ ചെയർപേഴ്സൻ ബുഷറാബി മൻസൂർ, എം. ഉണ്ണിച്ചേക്കു ചേന്ദമംഗലൂർ, മമ്മദ്, സ്കൂൾ ലീഡർ അക്ഷയ്, സ്റ്റാഫ് സെക്രട്ടറി സാജിദ് പുതിയോട്ടിൽ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഉമ്മുസൽമ സ്വാഗതവും റീനകുമാരി പയമ്പ്ര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.