ചേളന്നൂരിലെ പ്രാചീന ഗുഹ: ചെങ്കല്ലിലുള്ള അടുപ്പി​െൻറ മാതൃക കണ്ടെത്തി

ചേളന്നൂര്‍: പട്ടര്‍പാലം റോഡില്‍ ഇച്ചന്നൂര്‍ എ.യു.പി സ്‌കൂളിനു സമീപം കണ്ടെത്തിയ ചെങ്കല്‍ഗുഹയില്‍നിന്നും അടുപ്പി​െൻറ മാതൃകയും മണ്‍പാത്രങ്ങളുടെ ശേഷിപ്പുകളും കണ്ടെത്തി. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാര്‍ജ് ഓഫിസര്‍ കെ. കൃഷ്ണരാജി​െൻറ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഗുഹയിലെ മണ്ണ് നീക്കം ചെയ്ത് പരിശോധന തുടങ്ങിയത്. ഗുഹയുടെ അകത്തുള്ള മണ്ണെടുത്ത് തുടങ്ങിയപ്പോഴാണ് അടുപ്പി​െൻറ മാതൃക കണ്ടത്. ചെങ്കല്ലില്‍ മിനുക്കിയെടുത്ത കല്ലുകളാണ് ഇവ. നീക്കം ചെയ്യുന്ന മണ്ണില്‍ നിന്ന് പൊട്ടിയ മണ്‍പാത്രങ്ങളുടെ ശേഷിപ്പുകളും കണ്ടെത്തി. ബുധനാഴ്ചയും പരിശോധന തുടരും. എല്ലാ ഭാഗങ്ങളിലും വിശദ പരിശോധയാണ് പുരാവസ്തു വിഭാഗം നടത്തുന്നത്. കല്‍ത്തൂണും ഇരിപ്പിടവും വ്യക്തമായ രീതിയില്‍ കാണുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.